മർലിൻ മൺറോയായി അനാ ഡെ അർമാസ് ; ബ്ലോണ്ടിന്റെ ടീസർ പുറത്തിറങ്ങി

വിഖ്യാത ഹോളിവുഡ് നടി മർലിൻ മൺറോയുടെ ജീവിതം ആധാരമാക്കി സിനിമ ഒരുങ്ങുന്നു. ബ്ലോണ്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ അനാ ഡെ അർമാസ് ആണ് മ‍‍ർലിൻ മൺറോയായി എത്തുന്നത്. ആൻഡ്ര്യൂ ഡൊമിനിക് ആൺ ചിത്രം സംവിധാനം ചെയ്യുന്നത്.

ജോയ്സ് കരോളിന്റെ ഫിക്‌ഷൻ നോവലായ ബ്ലോണ്ടിനെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. സെപ്റ്റംബർ 23ന് ചിത്രം നെറ്റ്ഫ്ലിക്സിലെത്തും.

നടി ജൂലിയൻ നിക്കോൾസൺ മെർലിന്റെ അമ്മ ഗ്ലാഡിസ് പേൾ ബേക്കറിനെ അവതരിപ്പിക്കും. അഡ്രിൻ ബ്രോഡി മെർലിൻ്റെ ഭർത്താവും നാടകകൃത്തുമായ ആർതർ മില്ലറായും ബോബി കന്നാവാലെ മുൻ ഭർത്താവായ ജോ ഡിമാജിയോയായും വേഷമിടും.

 

Top