ജെ.എൻ.യു ക്യാമ്പസില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

ജെ.എന്‍.യു ക്യാമ്പസ്സിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം. മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം നാല്പ്പതിന് മുകളിൽ പ്രായമുള്ള ആളുടെയാണെന്നാണ് പോലീസിന്റെ നിഗമനം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

മൃതദേഹം കോളേജിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെയാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കാടുപിടിച്ച്‌ കിടക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടിലൂടെ നടക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ പൊലീസിനെ വിവരമറിയിച്ചത്.

Top