കര്‍ണാടകയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ബെംഗളൂരു: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം. നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്. ധര്‍വാഡയിലെ കുമരേശ്വര്‍ നഗറിലാണ് അപകടമുണ്ടായത്. 15 പേരെ പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയിക്കപ്പെടുന്നു. കെട്ടിടം തകര്‍ന്നു വീണിടത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അപകടത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടത്തിന് അടിയില്‍ 40 പേരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടാകാമെന്നാണ് അധികൃതര്‍ കരുതുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Top