വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു

ലപ്പുഴ: ചേർത്തല വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. വയലാർ സ്വദേശി നന്ദുവാണ്‌ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസവും ആർഎസ്എസും എസ്ഡി പിഐയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്നു സംഘർഷം ഉണ്ടായത്.

ഇരു വിഭാഗങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും ആറ് എസ്ഡിപി ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Top