എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ സമരം ശക്തമാക്കുമെന്ന് എ എന്‍ രാധാകൃഷ്ണന്‍

an radhakrishnan

തൃശൂര്‍: എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ സമരം ശക്തമാക്കുമെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. കേന്ദ്രമന്ത്രി യതീഷ് ചന്ദ്രയോട് സംസാരിച്ചത് വളരെ സൗമ്യമായി ആയിരുന്നുവെന്നും അദ്ദേഹത്തെ തൃശൂരില്‍ ചാര്‍ജെടുക്കാന്‍ അനുവദിക്കില്ലെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമല നിയന്ത്രിക്കുന്നത് ക്രിമിനല്‍ പൊലീസുകാരാണ്. ശബരിമലയില്‍ പിണറായി സൃഷ്ടിച്ചത് ശ്മശാന മൂകതയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്ന് പറഞ്ഞ രാധാകൃഷ്ണന്‍ ശബരിമല കള്ളു ഷാപ്പ് പോലെയെന്നാണ് പിണറായിയുടെ ധാരണയെന്നും ആരോപിച്ചു.

Top