ഹമാസുമായുള്ള വെടിവെപ്പില്‍ ഇന്ത്യന്‍ വംശജനായ ഇസ്രയേലി പട്ടാളക്കാരന്‍ കൊല്ലപ്പെട്ടു

ജെറുസലേം: ഹമാസുമായുള്ള വെടിവെപ്പില്‍ ഇന്ത്യന്‍ വംശജനായ ഇസ്രയേലി പട്ടാളക്കാരന്‍ കൊല്ലപ്പെട്ടു. അഷ്ദോദില്‍ നിന്നുള്ള മാസ്റ്റര്‍ സര്‍ജന്റ് ഗില്‍ ഡാനിയേല്‍സ് (34) ആണ് മരിച്ചത്. ഗാസയില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഗില്‍ കൊല്ലപ്പെട്ടത്.

ഗില്‍ ഡാനിയേല്‍സിന്റെ സംസ്‌കാരം അഷ്ദോദിലെ സൈനിക സെമിത്തേരിയില്‍ ബുധനാഴ്ച നടന്നു. ഗില്ലിന്റെ മരണവാര്‍ത്ത ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. ഒക്ടോബര്‍ 10-നാണ് ഗില്‍ റിസര്‍വ്വ് സൈന്യത്തിന്റെ ഭാഗമായി പോയതെന്ന് ഇന്ത്യന്‍ ജ്യൂവിഷ് ഹെറിറ്റേജ് സെന്റര്‍ വ്യക്തമാക്കി.

ബേനേ ഇസ്രയേല്‍ കൂട്ടായ്മയിലെ അംഗമായ ഗില്ലിന്റെ പൂര്‍വ്വികര്‍ മഹാരാഷ്ട്രയിലായിരുന്നു. ഹീബ്രു സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫാര്‍മക്കോളജിയില്‍ നിന്ന് മാസ്റ്റേഴ്സ് പഠനം പൂര്‍ത്തിയാക്കിയ ഗില്ലിന്റെ വിവാഹനിശ്ചയം ഒരു മാസം മുമ്പായിരുന്നു.

Top