ഷാജിയുടെ ആത്മഹത്യ; സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് കത്ത് നല്‍കി അന്വേഷണ സംഘം

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവ വിവാദത്തിനെ തുടര്‍ന്ന് വിധികര്‍ത്താവായിരുന്ന പിഎന്‍ ഷാജി ആത്മഹത്യ ചെയ്ത് സംഭവം അന്വേഷിക്കാന്‍ കണ്ണൂരില്‍ നിന്ന് അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് അന്വേഷണ സംഘം കത്ത് നല്‍കി. പിഎന്‍ ഷാജിയെയും നൃത്ത പരിശീലകരെയും മര്‍ദിച്ചെന്ന പരാതിയിലാണ് അന്വേഷണം.

ഷാജിയെ കണ്ണൂരിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ പണം വാങ്ങിയില്ലെന്നും നിരപരാധി ആണെന്നും എഴുതിവച്ച ശേഷമായിരുന്നു ഷാജിയുടെ ആത്മഹത്യ. പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. തുടര്‍ച്ചയായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലുടെ നിര്‍ദേശപ്രകാരമാണ് കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചിരുന്നു. കലോത്സവം പൂര്‍ത്തീകരിക്കാന്‍ സര്‍വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.

Top