കൊച്ചിയില്‍ പിടികൂടിയ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം ആലപ്പുഴ സ്വദേശിയിലേക്ക്

DRUGS

കൊച്ചി : കൊച്ചിയില്‍ പിടികൂടിയ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആലപ്പുഴ സ്വദേശിയിലേക്ക്. നാല് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി പുതുവര്‍ഷ തലേന്ന് മാലി പൗരന്മാര്‍ പിടിയിലായ കേസിലാണ് അന്വേഷണം വഴിത്തിരിവിലേക്ക് നീങ്ങുന്നത്.

പ്രതികളുമായി അടുത്ത ബന്ധമുളള ആലപ്പുഴ സ്വദേശിയാണ് മാലിയിലേക്ക് കടത്താനുള്ള ഹാഷിഷ് ഓയില്‍ പ്രതികള്‍ക്ക് കൈമാറിയത്. ഫോര്‍ട്ട്‌കൊച്ചിക്കും മൈസൂരിനും പുറമേ പ്രതികള്‍ ആലപ്പുഴയും സന്ദര്‍ശിച്ചിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയെക്കുറിച്ച്‌ വിവരം ലഭിച്ചത്. ഇയാളെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയാ സംഘത്തിലെ അംഗങ്ങളായ മാലിദ്വീപ് സ്വദേശികളായ അസീം ഹബീബ് (33), ഷിഫാഫ് ഇബ്രാഹിം (30), മുഹമ്മദ് സഫോഫ്(35), തമിഴ്‌നാട് കുളമാണിക്കം സ്വദേശി ആന്റണി സാമി (30) എന്നിവരാണ് നിലവില്‍ നാല് കോടിയുടെ ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ പിടിയിലായിരിക്കുന്നത്.

Top