‘ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി’ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു

ടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആന്‍ ഇന്റ്‌റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

കോമഡി എന്റ്‌റര്‍ടൈനര്‍ വിഭാഗത്തിലെ ചിത്രമാണ്. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, ടിനി ടോം, മനോജ് കെ. ജയന്‍, ബിജുക്കുട്ടന്‍, ദീപക് പരമ്പോല്‍, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി സ്വന്തമായൊരു ചിത്രം സംവിധാനം ചെയ്യണമെന്ന മോഹവുമായി കാത്തിരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍. ഒടുവില്‍ നല്ലൊരു സ്‌ക്രിപ്റ്റ് കൈവന്നപ്പോള്‍ ചെയ്യുകയായിരുന്നു. സംവിധായകരും സുഹൃത്തുക്കളുമായ സിദ്ധിഖിന്റെയും, ലാലിന്റെയും പിന്തുണയുമുണ്ടായി.

രഞ്ജിത്ത്, എബന്‍, സനീഷ് എന്നിവരുടെ കഥയാണ്. ക്യാമറ ആല്‍ബി ആന്റണി. ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് എന്നിവര്‍ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നു. എസ് സ്‌കൊയര്‍ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമാണ്.

Top