കോഴയാരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റില്‍

arrest

വാഷിംഗ്ടണ്‍: കോഴയാരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു.

അമേരിക്കയില്‍ ലിക്കര്‍ ബോര്‍ഡ് കമ്മീഷണറായി ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കോഴ ആവശ്യപ്പെട്ടു എന്ന കുറ്റത്തിനാണ് അറസ്റ്റിലായിരിക്കുന്നത്.

2005 മുതല്‍ അമേരിക്കയില്‍ ജോലി ചെയ്തു വരികയാണ് ഈ 39കാരന്‍.

2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top