കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസമുള്ള കുട്ടി മരിച്ച നിലയില്‍ കണ്ട സംഭവം; കൊലപാതകമെന്ന് പൊലീസ്

കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസമുള്ള കുട്ടി മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ ഒഴിവാക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കറുകപ്പള്ളിയിലെ ലോഡ്ജിലായിരുന്നു സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ യുവതിയും കണ്ണൂര്‍ സ്വദേശിയായ യുവാവും നിയമപരമായി വിവാഹിതരല്ലെന്നാണ് പൊലീസ് പറയുന്നു.

ഒന്നര മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയും ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല എന്നാണ് കുട്ടിയുടെ അമ്മയും സുഹൃത്തും ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമായി.

Top