കണ്ണൂര്‍ കോടിയേരിയില്‍ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ കോടിയേരി മൂഴിക്കരയില്‍ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. മൂഴിക്കര സ്വദേശി ഷാജി ശ്രീധരന്റെ വീട്ടിന് നേരെയാണ് ബോംബെറ് ഉണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആളാപായമില്ല. ന്യൂ മാഹി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഷാജി ശ്രീധരന്‍ നേരത്തെ ആര്‍എസ്എസ് പ്രവര്‍കനായിരുന്നു. ഇപ്പോള്‍ സജീവ സംഘടന പ്രവര്‍ത്തനമില്ല.

വീട്ടുകാര്‍ കിടന്നുറങ്ങിയപ്പോഴായിരുന്നു വീടിനെ നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തില്‍ ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top