പഞ്ചാബിലെ അമൃത്സറില്‍ സുവർണ ക്ഷേത്രത്തിന് ഒരുകിലോമീറ്റർ അകലെ സ്ഫോടനം

അമൃത്സർ : പഞ്ചാബിലെ അമൃത്സറില്‍ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം. ഇന്ന് ഉച്ചയോടെയാണ് സുവർണ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ ഒരു ഹോട്ടലിന് സമീപത്ത് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആറുപേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.

ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അമൃത്‌സർ പൊലീസ് കമ്മിഷണർ ട്വീറ്റ് ചെയ്തു.

Top