”മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം ഒരു വൈകുന്നേരം”; രാധിക ശരത്കുമാര്‍

സിംഗപ്പൂര്‍:  മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പമുള്ള രാധിക ശരത്കുമാറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ”മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം ഒരു വൈകുന്നേരം” എന്ന അടിക്കുറിപ്പോടെയാണ് രാധിക ചിത്രങ്ങള്‍ പങ്കുവച്ചത്. ഖുശ്ബു ഉള്‍പ്പടെ നിരവധിപ്പേരാണ് ചിത്രങ്ങള്‍ക്കു കമന്റുകളുമായി എത്തുന്നത്.

സിംഗപ്പൂരില്‍ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് മോഹന്‍ലാലും സുചിത്രയും സിംഗപ്പൂരിലെത്തിയത്.തമിഴിലും മലയാളത്തിലും സജീവ സാന്നിധ്യമാണ് രാധിക ശരത്കുമാര്‍. മോഹന്‍ലാലിനൊപ്പം ഇട്ടിമാണി. മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ രാധിക അഭിനയിച്ചിരുന്നു.

Top