ഭീകരതയില്‍ പടുത്തുയര്‍ത്തുന്ന സാമ്രാജ്യം ദീര്‍ഘകാലം നിലനില്‍ക്കില്ല; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭീകരതയില്‍ പടുത്തുയര്‍ത്തുന്ന ഒരു സാമ്രാജ്യവും ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

‘പല തവണ സോമനാഥ ക്ഷേത്രം തകര്‍ക്കപ്പെട്ടു. അതിന്റെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കാന്‍ നിരവധി തവണ ശ്രമങ്ങളുണ്ടായി. എന്നാല്‍ ഓരോ തവണയും ക്ഷേത്രം ആക്രമണങ്ങളെ മറികടന്ന് ഉയര്‍ന്നുവന്നു. അതിലൂടെ ക്ഷേത്രം നമുക്കെല്ലാം ആത്മവിശ്വാസം നല്‍കുന്നു,’- മോദി പറഞ്ഞു.

‘ലോകത്ത് ടൂറിസം ഭൂപടത്തില്‍ 65ാം സ്ഥാനത്തായിരുന്നു 2013 ല്‍ രാജ്യമുണ്ടായിരുന്നത്. എന്നാല്‍ 2019 ല്‍ ട്രാവല്‍ ആന്റ് ടൂറിസം കോംപറ്റീറ്റീവ്നെസ് ഇന്റക്‌സില്‍ ഇന്ത്യ 34ാം സ്ഥാനത്തേക്ക് ഉയര്‍ന്നു,’ എന്നും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

 

Top