നടുറോഡിൽ മകന്റെ അടിയേറ്റ് പ്രായമായ അമ്മ വീണ് മരിച്ചു

ന്യൂഡൽഹി: നടുറോഡിൽ മകന്റെ അടിയേറ്റ് വീണ് വയോധികയായ അമ്മ മരിച്ചു. ഡൽഹിയിലെ ദ്വാരകയിൽ തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. 76 വയസ്സുള്ള അവ്താർ കൗർ എന്ന സ്ത്രീയാണ് മകന്റെ അടിയേറ്റ് മരിച്ചത്. മകന്റെ അടിയേറ്റ് അവ്താർ റോഡിലേക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

മകന്റെ അടിയിൽ ബോധക്ഷയം സംഭവിച്ച അവ്താർ കൗറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ സ്ത്രീ മരിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി.

മനപൂർവമല്ലാത്ത നരഹത്യ്ക്ക് പൊലീസ് കേസ് എടുത്തു.

Top