മേലാറ്റൂരിൽ റോഡിലൂടെ പോകുമ്പോൾ തകര ഷീറ്റ് പറന്ന് കഴുത്തിൽ വീണ് വയോധികന് ദാരുണാന്ത്യം

മലപ്പുറം : മേലാറ്റൂരിൽ തകര ഷീറ്റ് പറന്ന് വീണ് വയോധികന് ദാരുണാന്ത്യം. മേലാറ്റൂർ സ്വദേശി കു‍ഞ്ഞാലൻ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. റോഡിലൂടെ നടന്ന് പോകുമ്പോൾ കാറ്റിൽ അടുത്തുള്ള കെട്ടിടത്തിൽനിന്ന് ഷീറ്റ് പറന്ന് വന്ന് കഴുത്തിൽ പതിക്കുകയായിരുന്നു.

Top