വൃദ്ധ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവന്തപുരം: തിരുവന്തപുരം പാങ്ങോട് വൃദ്ധ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ന്യൂ ഇയര്‍ ആഘോഷം ആയതിനാല്‍ കഴിഞ്ഞ ദിവസം വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് ഇവര്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.

ഇരുവരും വാര്‍ദ്ധ്യക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നു. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്തു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.

Top