മദ്യം നല്‍കി രണ്ടാനച്ഛനും, സഹോദരനും ചേര്‍ന്ന് എട്ട് വയസുകാരിയെ പീഡിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് ചിറ്റാരിക്കാലില്‍ എട്ട് വയസുകാരിയെ രണ്ടാനച്ഛനും, സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. നിരന്തരം പീഡനത്തിനിരയായ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.രണ്ടു വര്‍ഷത്തോളം കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു.

കുട്ടി ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വിവരം ചോദിച്ചറിഞ്ഞ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. രണ്ടാനച്ഛന്‍ കൊലപാതക കേസ് പ്രതി കൂടിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top