എട്ടുകാലുമായി ജനിച്ച പശുക്കുട്ടി കൗതുക കാഴ്ച്ചയാവുന്നു

ട്ടുകാലുകളുമായി ആടുകളില്‍ കിടാങ്ങള്‍ ജനിക്കുമെങ്കിലും പശുക്കിടാങ്ങള്‍ അപൂര്‍വ്വമായേ ജനിക്കാറുള്ളു. എന്നാല്‍ നെടുങ്കണ്ടം സ്വദേശിയായ ക്ഷീര കര്‍ഷകന്‍ മുഞ്ചനാട്ട് ജോണിന്റെ വീട്ടില്‍ ജനിച്ച എട്ടുകാലുള്ള പശുക്കുട്ടി കൗതുക കാഴ്ച്ചയാവുകയാണ്.

നെടുങ്കണ്ടം മൃഗാശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓപ്പറേഷനിലൂടെയാണ് കിടാവിനെ പുറത്തെടുത്തത്. എന്നാല്‍ ഇതിന്റെ ജീവന്‍ രക്ഷിയ്ക്കാനായില്ല. തള്ളപ്പശു സുരക്ഷിതയാണ്.

പോളീമീലിയ എന്ന ജനിതക വൈകല്യം പശുക്കളില്‍ അപൂര്‍വ്വമായാണ് കാണുന്നതെന്ന് വെറ്റിനറി ഡോക്ടര്‍ വിഷ്ണു പറഞ്ഞു. 32 വര്‍ഷമായി കാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകനാണ് മുഞ്ചനാട്ട് ജോണ്‍. ഇത്തവണ പശുവിന്റെ വയറ് സാധാരണയില്‍ വലുതായാണ് കാണപ്പെട്ടത്. മറ്റ് അസ്വസ്ഥതകള്‍ ഒന്നും കാണിച്ചിരുന്നില്ല. ഇരട്ട കിടാങ്ങളായിരിക്കുമെന്നാണ് വിചാരിച്ചിരുന്നതെന്ന് കര്‍ഷകന്‍ പറഞ്ഞു.

Top