സുലവേസി ദ്വീപില്‍ ഭൂചലനം, 34 പേര്‍ കൊല്ലപ്പെട്ടു

ക്കാര്‍ത്ത: ഇന്തൊനേഷ്യയിലെ സുലവേസി ദ്വീപില്‍ ഭൂചലനം. ഭൂചലനത്തിൽ കെട്ടിടം തകര്‍ന്ന് 34 പേര്‍ കൊല്ലപ്പെട്ടു. 600ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് 6.2 തീവ്രതയോടെ ഭൂചലനമുണ്ടായത്. മജേന നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മജേന സിറ്റിയില്‍ എട്ട് പേരും മമൂജു സിറ്റിയില്‍ 26 പേരും മരിച്ചെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സ്ഥലത്ത് 10 ദുരിത്വാശ്വാസ ക്യാമ്പുകള്‍ തുറന്നു.

Top