ഉത്തരാഖണ്ഡിലും നിക്കോബാര്‍ ദ്വീപുകളിലും ഭൂചലനം

earthquake

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ ചെറു ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍സ്‌കെയിലില്‍ 3.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഭൂചലനം ഉണ്ടായത്. വെള്ളിയാഴ്ച അര്‍ധരാത്രി നിക്കോബാര്‍ ദ്വീപുകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

റിക്ടര്‍സ്‌കെയില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെ അനുഭവപ്പെട്ടത്. രണ്ട് സ്ഥലങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top