ബാലവിവാഹം തടഞ്ഞതിന് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

killed

ചെന്നൈ: ബാലവിവഹം തടഞ്ഞ വൈരാഗ്യത്തിന് വരനും സംഘവും ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ചെന്നൈ അയ്‌നാവരം സ്വദേശി ജെബശീലന്‍ ആണ് കൊല്ലപ്പെട്ടത്. മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ മിഞ്ചൂരിലേക്ക് കുടുംബസമേതം പോകുന്നതിനിടെയാണ് ജെബശലീന്‍ കൊലചെയ്യപ്പെട്ടത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് വരനും സംഘവും ജെബശീലന്‍ കൊലപ്പെടുത്തിയത്.

അയല്‍ക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ ജെബശലീന്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു. ഇതില്‍ പ്രകോപിതനായ വരന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ജെബശലീനെ കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയെ വിവഹം കഴിക്കാനിരുന്ന വിനോദ് എന്ന യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Top