മലയാളത്തിലെ ഒരു യുവനടിയെ മാളിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചു

rape-sexual-abuse

കൊച്ചി : മലയാളത്തിലെ ഒരു യുവനടിക്ക് കൊച്ചിയിലെ ഒരു മാളിൽ വച്ച് അപമാന ശ്രമം ഉണ്ടായി എന്ന വെളിപ്പെടുത്തൽ. രണ്ട് ചെറുപ്പക്കാർ ചേർന്ന് തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. കുടുംബവുമൊത്ത് മാളിൽ പോകുന്നതിനിടെയാണ് സംഭവം. ഇന്നലെയാണ് സംഭവം നടക്കുന്നത്.

മാളിലെ ഹൈപ്പർമാർക്കറ്റിൽ വച്ച് ഇവർ വീണ്ടും പിന്തുടർന്നുവെന്നും സംസാരിക്കാൻ ശ്രമിച്ചെന്നും നടി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നടി ഇതുവരെ പൊലീസിന് പരാതി നൽകിയിട്ടില്ല, എന്നാൽ പരാതി നൽകാൻ തീരുമാനിക്കുന്നതായും നടിയുടെ കുടുംബം പറയുന്നു.

Top