ആലപ്പുഴയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമം

ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഇന്ന് രാവിലെയാണ് സംഭവം.

പട്ടണക്കാട് സ്വദേശിനി പ്രതീക്ഷയെയാണ് ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. പ്രതീക്ഷയുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുംബ വഴക്കാണ് ആക്രമണ കാരണമെന്നാണ് സൂചന. സംഭവത്തില്‍ ഭര്‍ത്താവിനും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജ് ചികിത്സയിലാണ്.

Top