കുമളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ അജ്ഞാത സംഘത്തിന്റെ ശ്രമം

kidnap

കുമളി: മുരുക്കടിയില്‍ അജ്ഞാത സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു.

തോട്ടം തൊഴിലാളികളുടെ ഇടപെടലില്‍ കുട്ടികള്‍ രക്ഷപെട്ടു. മൂന്നു കുട്ടികളെയാണ് അജ്ഞാത സംഘം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

വീട്ടില്‍ കുട്ടികള്‍ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു സംഭവം. കുട്ടികളുടെ വായ് മൂടിപ്പിടിച്ച് കടത്താനായിരുന്നു ശ്രമം. ഇത് തോട്ടം തൊഴിലാളികള്‍ കണ്ടതോടെ അജ്ഞാത സംഘം കുട്ടികളെ കുളത്തിലേക്കു വലിച്ചെറിഞ്ഞ ശേഷം രക്ഷപെട്ടു. സമീപവാസികള്‍ കുട്ടികളെ കുളത്തില്‍ നിന്നും രക്ഷിച്ചു.

Top