കുപ്രസിദ്ധ ഗുണ്ടയും വിയൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനുമായ മരട് അനീഷിന് നേരെ വധശ്രമം

തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനും കുപ്രസിദ്ധ ഗുണ്ടയുമായ മരട് അനീഷിനെ വധിക്കാന്‍ ശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേല്‍പ്പിച്ചു. തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥനും മര്‍ദ്ദനമേറ്റു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം അടക്കം 45 കേസുകളില്‍ പ്രതിയാണ് മരട് അനീഷ്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്കിലായിരുന്നു മരട് അനീഷിനെ പാര്‍പ്പിച്ചിരുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴായിരുന്നു അനീഷിനുനേരെ ആക്രമണം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അമ്പായത്തോട് അഷറഫ് ഹുസൈനാണ് ആക്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അനീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥന്‍ ബിനോയിക്കും പരിക്കേറ്റു.

Top