ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ പാക് വെടിവയ്പ്; സൈനികനു പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ പാക്കിസ്ഥാന്‍ വെടിവയ്പില്‍ സൈനികന് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പിലാണ് സൈനികനു പരിക്കേറ്റത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്‌. ഇന്ന് രണ്ട് വട്ടവും പാകിസ്ഥാന്‍ ഇത് തുടര്‍ന്ന് എന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 23 വരെ 942 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. എന്നാല്‍ 2015 ല്‍ 152 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് എന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി സുഭാഷ് റാമറാവു ഭാമ്രെ പാര്‍ലമെന്റില്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016 ല്‍ 228 തവണയും 2017ല്‍ 860 തവണയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top