കോവിഡ് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ലോറിയിലിടിച്ചു മറിഞ്ഞു

കോഴിക്കോട്: പയ്യോളിയിൽനിന്ന് കോവിഡ് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു. സ്റ്റോപ്പിൽ നിർത്തിയ ബസിനെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം.

ആംബുലൻസ് ഡ്രൈവർ അയ്യന്റെ വളപ്പിൽ സക്കറിയ (34), ടാങ്കർ ലോറി ഡ്രൈവർമാരായ സുജേഷ് (32), പ്രസന്നൻ (51), കാർ യാത്രക്കാരായ ഇരിങ്ങൽ കോട്ടക്കൽ പുതിയ വീട്ടിൽ മ്മു (56), ഭാര്യ സുബൈദ (53) എന്നിവർക്ക് നിസ്സാര പരിക്കേറ്റു.

കൊയിലാണ്ടി  ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപതിയിലേക്ക് മാറ്റി .കോവിഡ് രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

Top