ആഴക്കടല്‍ മത്സ്യബന്ധനം: 
2950 കോടി രൂപയുടെ പദ്ധതിക്ക് ധാരണ

കൊച്ചി: കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനും അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ഇന്റര്‍നാഷണലും തമ്മിൽ 2950 കോടിയുടെ പദ്ധതിക്ക് ധാരണയായി. കെഎസ്‌ഐഎന്‍സി എംഡി എന്‍ പ്രശാന്തും ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വര്‍ഗീസും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘അസന്‍ഡ് 2020′ നിക്ഷേപസമാഹരണ പരിപാടിയിലാണ് പദ്ധതി നടപ്പാക്കാന്‍ ധാരണയിലായത്. കേരളത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ പദ്ധതികളിലൊന്നാണിത്.ആഴക്കടല്‍ മത്സ്യബന്ധന ട്രോളറുകളുടെ നിര്‍മാണം, തുറമുഖവികസനം എന്നിവ പദ്ധതിയില്‍പ്പെടും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള 400 ട്രോളറുകള്‍ ഇഎംസിസി നിര്‍മിക്കും. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കെഎസ്‌ഐഎന്‍സി ഒരുക്കി നല്‍കും. ഒരു ട്രോളര്‍ നിര്‍മിക്കാന്‍ രണ്ടുകോടി രൂപ ചെലവാകും. ഇത്തരത്തില്‍ നിര്‍മിക്കുന്ന ട്രോളറുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. സിഎംഎഫ്ആര്‍ഐ ഗവേഷണ ആവശ്യങ്ങള്‍ക്ക്‌ ഒരു ട്രോളര്‍ സൗജന്യമായി നല്‍കും.

Top