മുഖ്യമന്ത്രിയുടെ ഓണസദ്യക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി തുക അനുവദിച്ചത്. ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തില്‍ വെച്ചായിരുന്നു പൗര പ്രമുഖര്‍ക്ക് മുഖ്യമന്ത്രി ഓണസദ്യ ഒരുക്കിയത്.

ഓണസദ്യയ്ക്ക് 19,00, 130 രൂപ ചെലവായെന്നും നവംബര്‍ 8 ന് ഹോട്ടലിന് പണം നല്‍കിയെന്നും പൊതുഭരണ വകുപ്പിന്റെ വിവരാവകാശ മറുപടി അടുത്തിടെ പുറത്ത് വന്നിരുന്നു. 7.86 ലക്ഷം കൂടി അനുവദിച്ചതോടെ നിലവിലെ ചെലവ് 26, 86, 130 രൂപ ആയി ഉയര്‍ന്നു.

Top