റോഡരികില്‍ ഉറങ്ങിയ 82-കാരിയെ പീഡിപ്പിച്ചുകൊന്നു; 17-കാരന്‍ അറസ്റ്റില്‍

ചെന്നൈ: റോഡരികില്‍ ഉറങ്ങിക്കിടന്ന 82-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 17-കാരന്‍ പിടിയില്‍. ചെന്നൈ എന്നൂരില്‍ റോഡരികില്‍ താമസിച്ചിരുന്ന വയോധികയെയാണ് ലൈംഗികമായി പീഡിപ്പിച്ചുകൊന്നത്. കഴിഞ്ഞദിവസമാണ് ഒരു കടയ്ക്കുമുന്നില്‍ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ പീഡനം നടന്നെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

സമീപവാസികളാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. റോഡരികില്‍ കിടന്ന ഇവരെ ഒരു ചെറുപ്പക്കാരന്‍ വലിച്ചുകൊണ്ടുപോകുന്നത് സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംശയകരമായ സാഹചര്യത്തില്‍ അലഞ്ഞുനടന്ന ചെറുപ്പക്കാരനെ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. മെഡിക്കല്‍ പരിശോധനയില്‍ 17-കാരനാണ് പീഡനം നടത്തിയതെന്ന് വ്യക്തമായി.

Top