മുത്തച്ഛനൊപ്പം എസ്റ്റേറ്റിലേക്ക് വന്ന 8 വയസ്സുകാരനെ കടുവ കടിച്ചുകൊന്നു

കുടക്: എട്ടു വയസ്സുകാരനെ കടുവ കടിച്ചുകൊന്നു. കര്‍ണാടകയിലെ കുടക് ജില്ലയിലെ ബെല്ലരു ഗ്രാമത്തിലാണ് സംഭവം. എസ്‌റ്റേറ്റില്‍ ജോലിക്കെത്തിയ മുത്തച്ഛന്‍ കാഞ്ചയ്‌ക്കൊപ്പം വന്ന എട്ടുവയസ്സുകാരന്‍ രാമസ്വാമിയാണു കൊല്ലപ്പെട്ടത്. മുത്തച്ഛനും കൂട്ടരും ജോലി ചെയ്യുന്നത്  നോക്കിയിരിക്കെ കുട്ടിയെ കടുവ ആക്രമിക്കുകയായിരുന്നു.

നാട്ടുകാരാണ് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മുത്തച്ഛനും ആക്രമണത്തില്‍ പരുക്കേറ്റു. കടുവയെ പിടികൂടാത്തത് വനം വകുപ്പിന്റെ അനാസ്ഥയാണെന്നും കടുവയെ കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രകോപിതരായ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

 

 

Top