പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ കേസില്‍ 18 വയസുകാരന്‍ അറസ്റ്റില്‍

മുവാറ്റുപ്പുഴ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ 18 വയസുകാരന്‍ അറസ്റ്റില്‍. മാലിപ്പാറ സ്വദേശി വിവേക് ബിനുവിനെയാണ് പോക്‌സോ കേസില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതാം തീയതി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ലൈംഗീക അതിക്രമത്തിന് ഇരയായതായി കണ്ടെത്തി.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായതെന്ന് ഇന്‍സ്‌പെക്ടര്‍ ഷൈന്‍ പറഞ്ഞു. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന വിവേകിനെ അറസ്റ്റു ചെയ്യുകയായിരുന്നു. മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Top