ആന്‍ഡ്രിയാസിന്റെ മനോഹരമായ ചിത്രം പങ്കുവെച്ച് എമി ജാക്‌സണ്‍

ടി എമി ജാക്‌സണ്‍ പങ്കുവെച്ച മകന്‍ ആന്‍ഡ്രിയാസിന്റെ മനോഹരമായ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ജനനശേഷമുളള ഓരോ നിമിഷവും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി എമി ജാക്‌സണ്‍ പങ്കുവയ്ക്കുന്നുണ്ട്. കുഞ്ഞുമകന്‍ ആന്‍ഡ്രിയാസ് ജാക്‌സ് പനയോറ്റിന്റെ മനോഹരമായൊരു ചിത്രമാണ് എമി ഇന്നു ഷെയര്‍ ചെയ്തത്. വളരെ ക്യൂട്ടാണ് ചിത്രത്തില്‍ ആന്‍ഡ്രിയാസ്.

കുഞ്ഞിനു മുലയൂട്ടുന്ന എമിക്ക് പ്രതിശ്രുത വരന്‍ ജോര്‍ജ് പനയോട്ട്‌ നെറ്റിയില്‍ ഉമ്മ വയ്ക്കുന്ന ചിത്രമാണ് താരം ആദ്യം പങ്കുവച്ചത്. രണ്ടു ദിവസത്തിനുശേഷം ആന്‍ഡ്രിയാസിനൊപ്പം ആദ്യമായി പുറത്തുപോയതിന്റെ ചിത്രവും പിന്നാലെ മകനു മുലയൂട്ടുന്ന മറ്റൊരു ചിത്രവും എമി പങ്കുവച്ചു.

മാതൃദിനത്തിലാണ് അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ എമി ജാക്‌സണ്‍ അറിയിച്ചത്. കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്താണ് എമി ഇക്കാര്യം പറഞ്ഞത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അമ്മയാകുന്നുവെന്ന വാര്‍ത്ത എമി അറിയിച്ചത്.

Top