ശശി തരൂരിനെ കളിയാക്കി അമൂൽ പരസ്യം ; രസകരമായ മറുപടിയുമായി എം.പി രംഗത്ത്

ന്യൂഡൽഹി : ശശി തരൂർ എം.പിയെ കളിയാക്കി കൊണ്ട്​ അമൂൽ കമ്പനി ഇറക്കിയ പുതിയ പരസ്യം വൈറലാകുകയാണ്.

രണ്ട്​ കുട്ടികൾ ചേർന്ന്​ തരൂരി​ന്റെ ട്വീറ്റ്​ വായിച്ച്​ വാക്കുകളുടെ അർത്ഥം ഡിക്ഷ്​ണറിയിൽ പരതുന്നതി​ന്റെ കാർട്ടൂൺ ചിത്രമാണ്​​ അമൂൽ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തത്​.

ലോകപ്രശസ്​ത ഡിക്ഷ്​ണറിയായ തെസോറസിനെ തരൂററസ്​ എന്ന്​​ വിശേഷിപ്പിച്ച അമൂൽ അങ്ങനെയുള്ളവർ ​ഉണ്ടോ എന്നും ചോദിക്കുന്നു

പക്ഷേ അമൂലിന് കോൺഗ്രസ്സ്​ എം.പി കൂടിയായ തരൂർ നൽകിയ​ മറുപടി ട്വീറ്റാണ്​ കൂടുതൽ വൈറലായത്. കമ്പനിയുടെ പരസ്യ വാചകം തന്നെയാണ് തരൂർ മറുപടിക്കായി ഉപയോഗിച്ചത്.

ഞാൻ ‘ബട്ടേർലി കൃതാർത്ഥനായി’ എന്നാണ്​ തരൂർ മറുപടി ട്വീറ്റ് ചെയ്‍തത്.

Top