കലാസൃഷ്ടിയിലൂടെ സുഷമ സ്വരാജിന് ആദരമര്‍പ്പിച്ച് അമുല്‍. . .

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപിയുടെ നേതാവുമായ സുഷമ സ്വരാജിന് ആദരമര്‍പ്പിച്ച് അമുല്‍. ഒരു കലാസൃഷ്ടിയിലൂടെയാണ് അമുല്‍ സുഷമ സ്വരാജിന് ആദരമര്‍പ്പിച്ചത്.

ഔദ്യോഗിക ജോലിയില്‍ ഏര്‍പ്പെടുന്ന സുഷമ സ്വരാജിന്റെ ചിത്രത്തോടൊപ്പം ‘സ്വരാജ്യ കാ അഹം ഹിസ്സ'( രാജ്യത്തിന്റെ അവിഭാജ്യ ഘടകം) എന്ന തലക്കെട്ടും അമുല്‍ നല്‍കിയിട്ടുണ്ട്. ട്വിറ്ററില്‍ അമുല്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു സുഷമ സ്വരാജ് മരണപ്പെട്ടത്.

Top