പാല്‍ വില ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് അമൂല്‍

milk

ത്പാദനച്ചെലവില്‍ ഉണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന് പാല്‍ വില ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് അമൂല്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമൂല്‍ പാലിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്.

പുതിയ നിരക്ക് ഇന്ന് മുതല്‍ രാജ്യവ്യാപകമായി നിലവില്‍ വരും. ഇനി മുതല്‍ അര ലിറ്റര്‍ അമൂല്‍ താസയ്ക്ക് 21 രൂപയും അമൂല്‍ ഗോള്‍ഡിന് 27 രൂപയും അമൂല്‍ ഡയമണ്ടിന് 28 രൂപയും അമൂല്‍ ശക്തിയ്ക്ക് 25 രൂപയും ആയിരിക്കും നിരക്ക്.

കര്‍ഷകര്‍ക്കര്‍ക്ക് വേണ്ടിയാണ് വില വര്‍ദ്ധനവ് എന്നും ഗുണനിലവാരം നിലനിര്‍ത്തി മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി കര്‍ഷകരെ പരിഗണിക്കണമെന്നും അമൂല്‍ അറിയിച്ചു.18,700 ഗ്രാമങ്ങളിലെ പാല്‍ സൊസൈറ്റികളില്‍ നിന്നും 23 ദശലക്ഷം ലിറ്റര്‍ പാലാണ് ഓരോ ദിവസവും അമൂല്‍ ശേഖരിക്കുന്നത്.

Top