അമൂല്‍ ഡയറിയുടെ എംഡി കെ. രത്‌നം രാജിവെച്ചു

Amul Dairy MD K Rathnam

ആനന്ദ്: 450 കോടിയുടെ അഴിമതി ആരോപണത്തെത്തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദന സ്ഥാപനമായ അമൂല്‍ ഡയറിയുടെ എംഡി കെ. രത്‌നം രാജിവെച്ചു. ടെന്‍ഡര്‍ അനുവദിക്കുന്നതിലും ഡയറിയിലേക്കുള്ള റിക്രൂട്‌മെന്റിലും ക്രമക്കേട് നടത്തിയെന്ന ആരോപണത്തെതുടര്‍ന്നാണ് രാജി.

ഗുജറാത്തിലെ കൈറാ ജില്ലയിലെ ആനന്ദിലാണ് അമൂല്‍ പ്രവര്‍ത്തിക്കുന്നത്. രത്‌നത്തിന്റെ രാജി അംഗീകരിച്ചതായി അമൂല്‍ കോപറേറ്റീവ് ചെയര്‍മാന്‍ രാംസിങ്ങ് പര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അല്ല മറ്റു ചില കുടുംബ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നും അദ്ദേഹം പ്രതികരിച്ചു. അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രാജി എന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ പ്ലാനിങ് ആന്റ് മാര്‍ക്കറ്റിങ് സീനിയര്‍ ജനറല്‍ മാനേജര്‍ ജയന്‍ മേത്തയെ എംഡി ഇന്‍ ചാര്‍ജ് താത്കാലികമായി നിയമിച്ചു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനും പുതുതായി എന്തെങ്കിലും തുടങ്ങുവാനും അദ്ദേഹം വ്യക്തമാക്കി.

Top