‘വുഹാന്‍ സേ യഹാന്‍ ലേ ആയേ..’; കൊറോണയെ ആധാരമാക്കി അമുല്‍ പരസ്യം

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ആധാരമാക്കി അമുല്‍ പരസ്യം. ചൈനയില്‍ നിന്ന് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ പ്രേമേയമാക്കിയാണ് പുതിയ പരസ്യം നിര്‍മ്മിക്കുന്നത്.

ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്ക് എത്തിക്കുന്നതാണ് പരസ്യത്തിന്റെ പ്രമേയം. ‘വുഹാന്‍ സേ യഹാന്‍ ലേ ആയേ..’ വുഹാനില്‍ നിന്ന് ഇവിടേക്ക് കൊണ്ടുവന്നു’ എന്ന മുദ്രവാക്യമാണ് പരസ്യത്തിന് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ ടാഗ്ലൈന്‍ നല്‍കിയതിന് നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

പരസ്യം അമുല്‍ കമ്പനി തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.

Top