ഗാലക്​സി ടാബ്​ എ7 ഇന്ത്യയിൽ ലോഞ്ച്​ ചെയ്​ത് സാംസങ്ങ്

ന്ത്യയിൽ ഗാലക്​സി ടാബ്​ എ7 പുറത്തിറക്കി സാംസങ്ങ്. സാംസങ്ങി​ന്റെ ഏറ്റവും പുതിയ മിഡ്​റേഞ്ച്​ ടാബ്​ലറ്റാണ് ഗാലക്​സി ടാബ്​ എ7. പുതിയ ഗാലക്​സി എ42  5ജി സ്​മാർട്ട്​ഫോൺ, ഗാലക്​സി ഫിറ്റ്​ 2 സ്​മാർട്ട്​ബാൻറ്​, 4കെ ​പ്രൊജക്​ടർ എന്നിവക്കൊപ്പം കഴിഞ്ഞ ദിവസം നടത്തിയ വെർച്വൽ ഇവൻറിലാണ് ഗാലക്​സി ടാബ്​ എ7 അവതരിപ്പിച്ചത്​.

മെറ്റാലിക്​ ഫിനിഷിൽ 80 ശതമാനം സ്​ക്രീൻ ടു ബോഡി റേഷ്യോയോട്​ കൂടിയാണ് ടാബ്​ എ7 എത്തുന്നത്.
10.4 ഇഞ്ചുള്ള WUXGA+ (2,000 x 1,200) സ്​ക്രീൻ കാഴ്ചാനുഭവവും ഡോൾബി അറ്റ്​മോസോടുകൂടിയ നാല്​ സ്​പീക്കർ മികച്ച ശബ്​ദാനുഭവവും നൽകും. ക്വാൽകോം സ്​നാപ്​ഡ്രാഗ​ന്റെ 662 എന്ന മിഡ്​റേഞ്ച്​ പ്രൊസസറാണ്​ ടാബ്​ എ7ന്​.  3 ജിബി റാമും 32 ജിബി സ്​റ്റോറേജും ഒരു ടിബി വരെയുള്ള മൈക്രോ എസ്​ഡി കാർഡ്​ സപ്പോർട്ടും നൽകിയിട്ടുണ്ട്​. എട്ട്​ മെഗാ പിക്​സൽ പിൻ കാമറയും 5 മെഗാ പിക്​സൽ മുൻ കാമറയും 7,040mAh ഉള്ള വലിയ ബാറ്ററിയുമാണ്​ മറ്റു പ്രത്യേകതകൾ.

വൈഫൈ മാത്രമുള്ള ഗാലക്​സി ടാബ്​ എ7 മോഡലിന്റെ പ്രാരംഭ വില 17,999 രൂപയാണ്. എൽ.ടി.ഇ മോഡലിന്​ 21,999 രൂപയും നൽകേണ്ടി വരും.

Top