ആംസ്റ്റര്‍ഡാം- ഡല്‍ഹി; വിമാനം കെഎല്‍എം ഡച്ച് എയര്‍ലൈന്‍സ് തിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ആംസ്റ്റര്‍ഡാമില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന വിമാനം തിരിച്ചുവിട്ടു. വിമാനത്തിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കെഎല്‍എം ഡച്ച് എയര്‍ലൈന്‍സ് വിമാനം തിരിച്ചുവിട്ടത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറങ്ങാന്‍ വിലക്കുള്ളത് കൊണ്ടാണ് വിമാനം തിരിച്ചുവിട്ടത്. മാര്‍ച്ച് 18 മുതലാണ് ഇന്ത്യയില്‍ ഇറങ്ങാന്‍ വിലക്ക് നല്‍കിയത്. ഒരാഴ്ചത്തേക്കാണ് വിലക്ക്. 90 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.

Top