അമൃത്സറില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2,700 കോടിയുടെ മയക്കുമരുന്ന്

DRUGS

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ വന്‍ മയക്കുമരുന്ന് വേട്ട. 2,700 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. 532 കിലോ ഹെറോയിനും 52 കിലോ മറ്റു ലഹരി പാദര്‍ഥങ്ങള്‍ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്നാണ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്നു അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. സംഭവത്തെ തുടര്‍ന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അമൃത്സറിന്റെ പല ഭാഗങ്ങളിലും പരിശോധന നടത്തി.

Top