കീഴടങ്ങാൻ അമൃത്പാൽ സിങ് മൂന്ന് നിബന്ധനകൾ പൊലീസിന് മുൻപാകെ വച്ചതായി സൂചന

ഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിങ് കീഴടങ്ങാൻ മൂന്ന് നിബന്ധനകൾ പോലീസിന് മുൻപാകെ വച്ചതായി സൂചന.താൻ കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം.തന്നെ പഞ്ചാബ് ജയിലിൽ പാർപ്പിക്കണം.പോലീസ് കസ്റ്റഡിയിൽ മർദ്ദിക്കരുത്,തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് സൂചന.കീഴടങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ അമൃത്സറിലടക്കം സുരക്ഷ ശക്തമായി തുടരുകയാണ്.ഒളിവിൽ തുടരുന്നതിനിടെ അമൃത്പാൽ ഇന്നലെ വീഡിയോ സന്ദേശം പുറത്ത്‍വിട്ടിരുന്നു.

അമൃത്പാലിന് വേണ്ടി പഞ്ചാബിലും നേപ്പാളിലും വരെ തെരച്ചിൽ നടക്കുമ്പോഴാണ് കീഴടങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അമൃത്സറിലെ സുവർണക്ഷേത്രത്തിലെത്തി കീഴടങ്ങാനാണ് നീക്കം നടക്കുന്നതെന്നാണ് സൂചന. ഈ സാഹചര്യത്തിൽ വലിയ പൊലീസ് സന്നാഹത്തെ തന്നെ സുവർണക്ഷേത്രതിൽ വിന്യസിച്ചിട്ടുണ്ട്. മഫ്ടിയിലടക്കമാണ് പൊലീസ് ഉദ്യോഗസ്ഥ‍രെ നിയോഗിച്ചിരിക്കുന്നത്. ഇന്നലെ മുതൽ ഹോഷിയാർ പൂരിലും അമൃത്പാലിനായി വലിയ തെരച്ചിൽ നടക്കുന്നുണ്ട്. അമൃത്പാൽ എത്തിയെന്ന വിവരത്തെ തുടർന്നാണ് ഹോഷിയാർപൂരിലും അടുത്തുള്ള ഗ്രാമങ്ങളിലും പൊലീസ് തെരച്ചിൽ നടത്തിയത്. ഹോഷിയാർപൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനം അമൃത്പാലിൻറെതെന്നാണ് പൊലീസ് അനുമാനം. അമൃത്പാൽ കീടങ്ങുമെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്നാണ് പഞ്ചാബ് പൊലീസ് പ്രതികരണം.

മാർ‍ച്ച് 18ന് ശേഷം ഇത് ആദ്യമായാണ് അമൃത്പാലിൻറെ വീഡിയോ പുറത്ത് വരുന്നത്. ദൈവത്തിൻറെ അനുഗ്രഹം കൊണ്ടാണ് പോലീസിൽ നിന്ന് രക്ഷപ്പെട്ടതെന്ന് അമൃത് പാൽ വീഡിയോയിൽ പറയുന്നുണ്ട്.സിക്കുമതം പിന്തുടരുന്നതിന് തൻറെ അനുയായികളെ കസ്റ്റഡിയിലെടുത്തുവെന്നും അമൃത് പാൽ സിംഗ് കുറ്റപ്പെടുത്തി

Top