ഐശ്വര്യാ റായിയുടെ രൂപസാദൃശ്യമുളള തൊടുപുഴക്കാരി; വൈറലായി വീഡിയോ

മുന്‍ ലോക സുന്ദരി ഐശ്വര്യാ റായ് ബച്ചന്റെ രൂപ സാദൃശ്യമുള്ള തൊടുപുഴ സ്വദേശിനി സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നു. ടിക് ടോക്കില്‍ പന്ത്രണ്ട് ലക്ഷംപേര്‍ പിന്തുടരുന്ന അമൃതാ സജുവാണ് ഈ താരം. കൂടുതല്‍ സിനിമാ അവസരങ്ങള്‍ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ തൊടുപുഴക്കാരി.

ലോക സുന്ദരി ഐശ്വര്യാ റായ് തൊടുപുഴയിലുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഐശ്വര്യാ റായിയുടെ ചലച്ചിത്ര രംഗങ്ങള്‍ തകര്‍ത്തഭിനയിച്ച ് വൈറലായ താരം ഇവിടെയുണ്ട്.

ടിക് ടോക്കിലെ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത് അമ്മൂസ് അമൃതയെന്നാണ്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അമൃത പരസ്യ ചിത്രങ്ങളിലും, ഏതാനും സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=kLx1dofuSLY&feature=emb_logo

20 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ തമിഴ്ചിത്രം കണ്ട്‌കൊണ്ടൈന്‍ കണ്ട്‌കൊണ്ടൈനിലെ ഐശ്വര്യയുടെ അഭിനയം അമൃത ടിക്ടോക്കില്‍ ചെയ്തതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അനിയത്തി അപര്‍ണയുടെ സഹായത്തോടെയാണ് ചിത്രീകരണം. പിക്കാസോ എന്ന ചിത്രത്തില്‍ നായികയായെത്തിയ അമൃത, കൂടുതല്‍ സിനിമാ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

Top