ക്രോസ്‌റോഡിന്റെ തകർപ്പൻ തീം സോങുമായി അമൃത – അഭിരാമി സഹോദരിമാര്‍

ക്രോസ് റോഡിന്റെ’തകർപ്പൻ തീംസോങുമായി അമൃത – അഭിരാമി സഹോദരിമാര്‍ വീണ്ടും.

പത്ത് സംവിധായകര്‍ പത്ത് സ്ത്രികഥാപാത്രങ്ങളുടെ പത്ത് കഥപറയുന്ന ചിത്രമാണ് ക്രോസ്‌റോഡ്.

അമൃത – അഭിരാമി സഹോദരിമാര്‍ പാടുകയും , അഭിരാമി സുരേഷ് ഈണം നൽകുകയും ചെയ്ത മറ്റൊരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആലാപന ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞ ഗാനം യൂട്യൂബിലും ഹിറ്റാണ്.

ലെനിന്‍ രാജേന്ദ്രന്‍, രാജിവ് രവി, മധുപാല്‍, നേമം പഷ്പരാജ്, പ്രദീപ് നായര്‍, ബാബു തിരുവല്ല, അശോക് ആര്‍ നാഥ്, ശശി പറവൂര്‍, അവിറാ റബേക്ക, ആല്‍ബര്‍ട്ട്, നയന സുര്യ എന്നിവരാണ് പത്ത് സംവിധാകര്‍.

ഇഷാ തല്‍വാര്‍, മമ്താ മോഹന്‍ദാസ്, പദ്മപ്രിയ, റിച്ചി പാനായ്, ശ്രിന്ദ അഷാബ്, മൈഥിലി, അജ്ഞലി അനീഷ്, പ്രിയങ്ക നായര്‍, മാനസ രാധാകൃഷ്ണന്‍, ശോഭ മോഹന്‍, സിദ്ധാര്‍ത്ത് ശിവ, മനോജ് കെ ജയന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Top