ഇതിഹാസ താരങ്ങളില്‍ മാനുവല്‍ നൂയറിന് തുല്യന്‍ വിരാട് കോഹ്ലി; പതികരണവുമായി ബയേണ്‍ മ്യൂണിക്

ബെര്‍ലിന്‍: ബുന്ദസ്ലിഗയില്‍ കഴിഞ്ഞ 11 വര്‍ഷവും ബയേണ്‍ ആണ് ചാമ്പ്യന്മാര്‍. ജര്‍മ്മന്‍ ഫുട്‌ബോളിന്റെ രാജക്കാന്മാരാണ് ബയേണ്‍ മ്യൂണിക്. എന്നാല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ബയേണ്‍ നടത്തിയ ഒരു പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. രണ്ട് വ്യത്യസ്ത കായിക ഇനങ്ങളിലെ ഇതിഹാസങ്ങളുടെ പേര് നിര്‍ദ്ദേശിക്കാന്‍ ഒരു ആരാധകന്‍ ആവശ്യപ്പെട്ടു.

ഇതിന് മറുപടിയായി ബയേണ്‍ നായകനും ഇതിഹാസ ഗോള്‍ കീപ്പറുമായ മാനുവേല്‍ നൂയറിന്റെ പേരാണ് ആദ്യം ക്ലബ് പറഞ്ഞത്. നൂയറിന് ഒപ്പം നില്‍ക്കുന്ന താരമായി ക്ലബ് തിരഞ്ഞെടുത്തത് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെയും. രണ്ട് പേരും ഇതിഹാസങ്ങളാണെന്ന് ബയേണ്‍ മ്യൂണിക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ബുന്ദസ്ലിഗയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്. ഒരു ദശാബ്ദത്തിന് ശേഷം ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗിന്റെ കിരീടം നഷ്ടമാകുമെന്ന ഭയത്തിലാണ് ബയേണ്‍. മുമ്പ് ആറ് തവണ യൂറോപ്പ്യന്‍ ഫുട്‌ബോളിന്റെ ചാമ്പ്യന്‍പട്ടവും ബയേണ്‍ മ്യൂണിക് സ്വന്തമാക്കിയിട്ടുണ്ട്.

Top