റോഹിങ്ക്യ ജനതയോട് മ്യാൻമർ നടത്തുന്നത് വർണ്ണവിവേചനം ; ആംനസ്റ്റി ഇന്റർനാഷണൽ

യാങ്കോൺ: മ്യാൻമർ റോഹിങ്ക്യ സമൂഹത്തോട് കാണിക്കുന്നത് വർണ്ണവിവേചനമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ.

620,000 റോഹിങ്ക്യൻ അഭയാർഥികൾ ബംഗ്ലാദേശിൽ എത്താൻ കാരണം മ്യാൻമർ നടത്തിയ ഈ വർണ്ണവിവേചനമാണെന്ന് ആംനസ്റ്റി ആരോപിച്ചു.

റാഖൈൻ സംസ്ഥാനത്ത് നിന്ന് മ്യാൻമർ പട്ടാളക്കാരുടെ പീഡനങ്ങൾ ഭയന്ന് ബംഗ്ലാദേശിൽ എത്തിയ അഭയാർത്ഥികളുടെ ദുരിതബാധിതമായ ജീവിതം ലോകത്തിന് മുൻപിൽ തുറന്ന പുസ്തകമാണെന്നും ആംനസ്റ്റി കുറ്റപ്പെടുത്തി.

മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ റോഹിങ്ക്യകളുടെ പുനരധിവാസം തത്വത്തിൽ അംഗീകരിക്കാറുണ്ടെങ്കിലും ,ബംഗ്ലാദേശിൽ നിന്നുള്ള എല്ലാ അഭയാർത്ഥികളെയും സ്വീകരിക്കാൻ സാധ്യമല്ല എന്ന് മ്യാൻമർ സൈനിക മേധാവി വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ആംനസ്റ്റിയുടെ റിപ്പോർട്ടിൽ വർഷങ്ങളായി മ്യാൻമർ റോഹിങ്ക്യകളോട് പ്രവർത്തിച്ചിരുന്ന ക്രൂരതകളും, ഇപ്പോഴത്തെ പ്രതിസന്ധിയും വിശദീകരിക്കുന്നുണ്ട്‌.

രണ്ട് വർഷത്തെ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള 100 പേജുള്ള റിപ്പോർട്ടാണ് ആംനസ്റ്റി ഇന്റർനാഷണൽ പുറത്തിറക്കിയിരിക്കുന്നത്.

റാഖൈൻ സ്റ്റേറ്റ് നടത്തുന്നത് ഭീകരമായ കുറ്റകൃത്യമാണ്. റോഹിങ്ക്യൻ സ്ത്രീകളും,കുട്ടികളും ,പുരുഷന്മാരും മ്യാൻമർ അധികാരികളുടെ മനുഷ്യത്വമില്ലാത്ത ക്രൂരതകൾക്ക് ഇരയായിട്ടുണ്ട് എന്നും റിപ്പോർട്ട് പറയുന്നു.

മ്യാൻമറിൽ 1.1 ദശലക്ഷം വരുന്ന ശക്തമായ ന്യൂനപക്ഷത്തിൽ പകുതിയിലേറെ പേരും പീഡനത്തിനിരയായിട്ടുണ്ട്.

റോഹിങ്ക്യകൾ പതിറ്റാണ്ടുകളായി വിവേചനത്തിന്റെ ഇരകളായിട്ടുണ്ടെങ്കിലും, 2012 ൽ ബുദ്ധമത-മുസ്ലീം സമുദായങ്ങൾക്കിടയിൽ ഉണ്ടായ അക്രമങ്ങൾ എത്രത്തോളം ശക്തമായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Top