മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു

Child kidnapping

മലപ്പുറം : മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. കുട്ടിയുടെ അമ്മയും കാമുകനും പൊലീസ് പിടിയിലായി.

ചെരണി നടുംകുന്നത്ത് നിയാസാണ് പിടിയിലായത്. പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തതിനാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.

നിയാസുമായി യുവതിക്ക് വഴിവിട്ട ബന്ധമാണുണ്ടായിരുന്നത്. ഇയാള്‍ പതിവായി വീട്ടില്‍ എത്താറുണ്ടായിരുന്നു. ഇതിനിടെയാണ് പതിനൊന്ന് വയസുള്ള മകളെ കാമുകന് ലൈംഗികമായി ഉപയോഗിക്കാന്‍ മാതാവ് വിട്ടു നല്‍കിയത്.

പരാതി ലഭിച്ച പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുകയും ഇരുവരെയും അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

Top