ശ്യാമിലിയുടെ പുതിയ തെലുങ്ക് ചിത്രം അമ്മമ്മഗരി ഇല്ലു ; ടീസര്‍ പുറത്തിറങ്ങി

മാളൂട്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ ബേബി ശാമിലി നാഗശൗര്യയുടെ നായികയായി എത്തുന്ന തെലുങ്ക് ചിത്രം അമ്മമ്മഗിരി ഇല്ലുവിന്റെ ടീസര്‍ പുറത്തിറങ്ങി.

സുന്ദര്‍ സൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാവു രമേഷ്, പോസാനി കൃഷ്ണ മുരളി, സുമന്‍, ശകലാക ശങ്കര്‍, ഹേമ, സുധ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സ്വാജിത് മൂവീസിന്റെ ബാനറില്‍ രാജേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിദ്ധാര്‍ഥ് നായകനായി എത്തിയ ഒയ് എന്ന ചിത്രത്തിലൂടെ നായികയായി ശാമിലി എത്തിയിരുന്നെങ്കിലും പിന്നീട് സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. അതിന് ശേഷം 2015ല്‍ ചാക്കോച്ചന്റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലും 2016ല്‍ വീര ശിവാജി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.

Top